വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ടന്ന് മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമസ്ത തീരുമാനിച്ചിരുന്നു. പള്ളികള്‍ ആദരിക്കപ്പെടേണ്ടയിടമാണെന്നും ജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞത്.